ബ്ലാസ്റ്റേഴ്‌സ് ആദ്യം രണ്ടടി മുന്നില്‍ ; മൂന്നടിയില്‍ വീഴ്ത്തി ബഗാന്‍

Sun, 01/31/2021 - 22:10
blasters

മഡ്ഗാവ്: എടികെ മോഹന്‍ ബഗാനെതിരേ രണ്ട് ഗോള്‍ ലീഡ് നേടിയിട്ടും മൂന്ന് ഗോള്‍ തിരിച്ചുവാങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് തോറ്റു. രണ്ടാം പകുതിയില്‍ ആറ് മിനിറ്റിനിടെ ബാസ്റ്റേഴ്‌സ് സമ്മാനിച്ച രണ്ട് ഗോളുകളും എ.ടി.കെ തിരിച്ചടിച്ചു. ബാസ്റ്റേഴ്‌സിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത് മൂന്നാം ഗോളും വലയിലാക്കിയ എടികെ വിജയം പിടിച്ചെടുത്തു. 

പതിനാലം മിനിറ്റില്‍ ഗാരി ഹൂപ്പറും 51ാം മിനിറ്റില്‍ കോസ്റ്റ നമോനിസുവുമാണ് ബ്ലാസ്റ്റേഴ്‌സിന് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ചത്. 59--ാം മിനിറ്റില്‍ മാഴ്‌സലീഞ്ഞോയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച എടികെ 65ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പെനല്‍റ്റി ഗോളിലൂടെ സമനില പിടിച്ചു.  87ാം മിനിറ്റില്‍ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിന്റെ അന്ത്യവിധി കുറിച്ചു.
ബ്ലാസ്റ്റേഴ്‌സിന്റെ ആറാം തോല്‍വി. ബഗാന്റെ എട്ടാം വിജയവും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനവും ഉറപ്പിച്ചു.

ആദ്യ പകുതിയുടെ പതിനാലാം മിനിറ്റില്‍ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൂടെയാണ് ഗാരി ഹൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്.  സന്ദീപ് സിംഗ് വലതു വിംഗില്‍ നിന്ന്  നല്‍കിയ പാസ് നെഞ്ചിലെടുത്തു.

22 വാര അകലെ നിന്ന് ലോംഗ് റേഞ്ചര്‍ തൊടുത്തപ്പോള്‍ എടികെ ഗോള്‍ കീപ്പര്‍ അരിന്ദം ബട്ടചാര്യ വെറും കാഴ്ചക്കാരനാവേണ്ടി വന്നു. 

ആദ്യ പകുതിയില്‍ പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും  ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. 21-ാം മിനിറ്റില്‍ ജോര്‍ദാന്‍ മറി  അത്ഭുതഗോള്‍ ആവര്‍ത്തിക്കുമെന്ന് കരുതി. എന്നാല്‍, ബോക്‌സിന് പുറത്തു നിന്ന് മറി തൊടുത്ത ലോംഗ് റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 30ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്ത് കാലിലെടുത്ത് ഒറ്റക്ക് മുന്നേറി മറി ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും അരിന്ദം ബട്ടാചാര്യ ഒരിക്കല്‍ കൂടി ബഗാന്റെ രക്ഷകനായി മാറി.

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി മൈതാനം വിട്ട ബ്ലാസ്റ്റേഴ്‌സ് രണ്ടാ പകുതിയിലും തുടര്‍ച്ചയായി ആക്രമണങ്ങളുടെ അലകളുയര്‍ത്തി. കളം നിറഞ്ഞു മഞ്ഞപ്പട തേരോട്ടം നടത്തി ബഗാന്‍  ഗോള്‍ മുഖം വിറപ്പിച്ചു. 51 മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ പിറവിയെടുത്തു. 51-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദ് എടുത്ത കോര്‍ണറില്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിന് ഒടുവില്‍ കോസ്റ്റ നമോനിസു പന്ത് വലയിലാക്കി. എന്നാല്‍ അനിവാര്യമായ ബ്ലസ്റ്റേഴ്‌സ് പതനത്തിന് തുടക്കമായി.

മന്‍വീര്‍ സിംഗിന്റെ പാസില്‍ നിന്നും മാഴ്‌സലീഞ്ഞോ ബാസ്റ്റേഴ്‌സ് വലകുലുക്കി. തൊട്ടുപിന്നാലെ 63 മിനിറ്റില്‍ ജെസലിന്റെ കൈയില്‍ പന്തുതട്ടിയതിന് പെനാള്‍ട്ടി വിധിച്ചു. പിഴവില്ലാതെ പന്ത് വലയിലാക്കി റോയ് കൃഷ്ണ സമനില പിടിച്ചു. 83 മിനിറ്റില്‍ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി ഉറപ്പിച്ച് വിജയഗോള്‍ കുറിച്ചു.

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick