കെഎസ്ആര്‍ടിസി ബംഗളുരൂ സര്‍വ്വീസ് ആരംഭിച്ചു

Mon, 07/12/2021 - 06:44
ksrtc volvo bus

തിരുവനന്തപുരം: കോവിഡ് കാരണം മുടങ്ങിയിരുന്ന തിരുവനന്തപുരം - ബംഗുളുരൂ സര്‍വ്വീസ് കെഎസ്ആര്‍ടിസി പുനരാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചത്.  ഏപ്രില്‍ 9 മുതല്‍ നിര്‍ത്തി വെച്ച സര്‍വ്വീസാണ്  പുനരാരംഭിച്ചത്. 

കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, മാണ്ഡ്യ വഴിയായിരുന്നു ആദ്യ ദിനം സര്‍വ്വീസ് നടത്തിയത്. 

അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അനുമതി ലഭിക്കുന്നതോടെ പാലക്കാട്, സേലം വഴിയുള്ള ബംഗളുരു സര്‍വ്വീസ് ആരംഭിക്കാനാകും. ഇനിനായി ആദ്യഘട്ടമെന്ന നിലയില്‍ തമിഴ്‌നാട്ടിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ബോണ്ട് സര്‍വ്വീസ് നടത്താന്‍ കോയമ്പത്തൂര്‍ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള പാലക്കാട് - കോയമ്പത്തൂര്‍ ബോണ്ട് സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. 

ദീര്‍ഘ ദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick