ബാലികയെ വഴിയില്‍വെച്ച് തടഞ്ഞുനിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

Mon, 02/15/2021 - 21:30
arested for rape attempt

വലിയമല : ഉഴമലയ്ക്കല്‍ സ്വദേശിയായ  ബാലികയെ നടന്നു പോകവേ വഴിയില്‍വെച്ച്  ബൈക്കില്‍ വന്നു തടഞ്ഞുനിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍.  അരുവിക്കര വില്ലേജില്‍ ഇരുമ്പ മരുതംകോഡ് വിഎസ് നിവാസില്‍ ബിജു (45) ആണ് അറസ്റ്റിലായത്. 

ജനുവരി 29ന് രാവിലെ പത്തു മണിയോടുകൂടി ഉഴമലയ്ക്കല്‍ സ്വദേശിയായ ബാലികയെ നടന്നു പോകവേ വഴിയില്‍വെച്ച് ബൈക്കില്‍ വന്ന പ്രതി തടഞ്ഞുനിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വലിയമല പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

ഇന്ന് രാവിലെ 9 മണിയോടെയാണ് സിസിടിവി ദൃശ്യത്തില്‍ നിന്നും പ്രതിയെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത്. തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ്പി  ഉമേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വലിയമല ഇന്‍സ്‌പെക്ടര്‍  മനോജ് കെ.എനിന്റെ നേതൃത്വത്തില്‍  എസ്‌ഐമാരായ ധന്യ, ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ്, രാംകുമാര്‍, സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു  നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick