തൊഴില്‍തട്ടിപ്പ് ആസൂത്രണം ചെയ്തത് സരിതയെന്ന് കൂട്ടുപ്രതി

Fri, 02/12/2021 - 13:38
saritha s nair

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് പിന്നാലെ സരിതയും ഇടതുമുന്നണിക്ക് ഉത്തരമില്ലാ ചോദ്യമാകുന്നു. 2016ല്‍ യുഡിഎഫിന് തലവേദന സൃഷ്ടിച്ച്, ഇടതുമുന്നണിക്ക് അധികാര പാത ഒരുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച സരിത എസ് നായര്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് വാതില്‍ക്കലെത്തി നില്‍ക്കേ വിവാദക്കുരുക്കിലായി.

ഇത്തവണ തൊഴില്‍തട്ടിപ്പ് ആസൂത്രണം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് സരിതക്കെതിരെ അന്വേഷണം നടക്കുന്നത്. പിന്‍വാതില്‍ നിയമനത്തിന്റെ പേരില്‍ ഇടതുസര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കവേയാണ് സരിതയും പിന്‍വാതിലിലൂടെ ചിലര്‍ക്ക് ജോലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയവര്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് താന്‍ ചിലര്‍ക്ക് ജോലി നല്‍കിയെന്ന് സരിത അവകാശപ്പെട്ടിരിക്കുന്നത്.
 
അതേസയമം തൊഴില്‍തട്ടിപ്പില്‍ സരിതയാണ് മുഖ്യകണ്ണിയെന്ന് കൂട്ടുപ്രതിയും സി.പി.ഐ നേതാവുമായ രതീഷ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയതും സരിതയാണെന്ന് സിപിഐയുടെ പഞ്ചായത്ത് അംഗമായ രതീഷ് ജാ്മ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്റെ രേഖയായി ചെക്കും ഹാജരാക്കി.

കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു നെയ്യാറ്റിന്‍കര സിഐ ആയിരുന്ന ശ്രീകുമാറിനു റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ശ്രീകുമാറിനെ കഴിഞ്ഞയാഴ്ച വെച്ചൂച്ചിറയിലേക്കു മാറ്റി. പകരം ചുമതലയേറ്റ സിഐയോട് അന്വേഷണം വേഗത്തിലാക്കാനും നിര്‍ദേശിച്ചു.

ബവ്‌കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ട് പേരില്‍ നിന്നായി 16.5 ലക്ഷത്തോളം രൂപ തട്ടിയെന്നാണു സരിതക്കെതിരായ കേസ്. സരിതയുടെ അക്കൗണ്ടിലേക്കു പണം ഇട്ടു നല്‍കിയതിന്റെയും മറ്റും തെളിവുകളും ശബ്ദരേഖയും പരാതിക്കാരന്‍ കൈമാറിയിരുന്നു. ആരോഗ്യ കേരളം പദ്ധതിയില്‍ നാല് പേരെ പിന്‍വാതില്‍ വഴി നിയമിച്ചെന്ന ശബ്ദരേഖയും ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പരാതിക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണമോ അറസ്റ്റോ ഉടന്‍ വേണ്ടെന്ന നിര്‍ദേശമാണ് അന്വേഷണ സംഘത്തിനു മേലുദ്യോഗസ്ഥര്‍ നല്‍കിയത്. അതിനാല്‍ ആദ്യം സരിതയെ കേസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞതവണ അധികാരത്തിലേക്കുളള വഴിയൊരുക്കിയ സരിതയെ ഈ  തെരഞ്ഞെടുപ്പിലും ഉപയോഗപ്പെടുത്താന്‍ സി.പി.എം പദ്ധതിയൊരുക്കവെയാണ് തിരിച്ചടി. സോളാര്‍ കേസ് സിബിഐക്ക് വിട്ടതും ഈ ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ തൊഴില്‍തട്ടിപ്പ് കേസില്‍ കുടുങ്ങിയതോടെ സരിത എസ് നായര്‍ സി.പി.എമ്മിന് ബൂമറാങ് ആയിരിക്കുകയാണ്.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick