ശബരിമല വിശ്വാസപ്രശ്‌നം; സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്: ചെന്നിത്തല

Wed, 02/10/2021 - 20:20
ramesh chennithala

തൃശൂര്‍: ശബരിമലയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പും യു ഡി എഫ് ആഗ്രഹിക്കുന്നില്ലെന്നും   ഇതിനെ ഒരു വിശ്വാസ പ്രശ്‌നമായാണ് കാണുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

യു.ഡി.എഫ് ഒന്നും ചെയ്തിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. ശബരിമലിയില്‍ യുവതീ പ്രവേശനമാകാം എന്ന് പറഞ്ഞു അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊടുത്ത അഫിഡവിറ്റ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊടുത്തതാണ് ആ അഫിഡവിറ്റ. അത് പിന്‍വലിച്ച് ഈ സര്‍ക്കാര്‍ പുതിയ അഫിഡവിറ്റ് കൊടുത്തതാണ് സുപ്രിം കോടതി വിധിയ്ക്ക്  കാരണം.  വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍.  വിശ്വാസ സമൂഹത്തോട് സര്‍ക്കാര്‍ ചെയ്തത് വലിയൊരു തെറ്റായി നില്‍ക്കുകയാണ്. വിശ്വാസങ്ങളെ ചവിട്ടിമെതിച്ച് വിശ്വാസികളുടെ വികാരങ്ങളെ ഇനിയും വ്രണപ്പെടുത്താതിരിക്കാനാണ് ഞങ്ങള്‍ സര്‍ക്കാരിനെ താക്കീത് ചെയ്യുന്നത്.

സി.പി.എം കള്ളക്കളി അവസാനിപ്പിക്കണം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആരോടൊപ്പമാണ് എന്ന് വ്യക്തമാക്കണം. ഭക്തജനങ്ങലോടൊപ്പമാണോ അതോ തെറ്റായ പഴയ നിലപാടില്‍ തന്നെയാണോ? ഇന്നലെ എം.എ ബേബി രാവിലെ പറഞ്ഞതല്ല വൈകീട്ട് പറഞ്ഞത്. പഴയ നിലപാടില്‍ തന്നെ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണോ?  പാര്‍ട്ടിയില്‍ നിന്നുള്ള ശാസന വന്നത് കൊണ്ടല്ലേ എം.എ ബേബി മലക്കം മറിഞ്ഞത്.

ശബരിമല വിഷയത്തില്‍ ഞങ്ങള്‍ ഒന്നും ചെയ്തില്ല എന്ന വാദം ശരിയില്ല. കോവളം എം.എല്‍.എ എം വിന്‍സന്റ് ശബരിമലയിലെ ആചാരം സംരക്ഷണത്തിന് ഔനൗദ്യോഗിക ബില്ല് കൊണ്ടു വന്നതാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ എന്റെ നിര്‍ദ്ദേശമനുസരിച്ചാണ് അതുകൊണ്ടു വന്നത്. പക്ഷേ
നിയമ വകുപ്പ് എതിര്‍ക്കുന്നുവെന്ന് പറഞ്ഞ് സ്പീക്കര്‍ ഇതിന് അനുമതി നല്‍കിയില്ല.

ലോക്‌സഭയില്‍ യു ഡി എഫ് എം പി എന്‍.കെ  പ്രേമചന്ദ്രന്‍ ഇതുമായി ബന്ധപ്പെട്ട് ബില്ലവതിരിപ്പിച്ചു. അതിനെ എതിര്‍ത്തത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാരും കേരളാ സര്‍ക്കാരുമാണ് പ്രതിപക്ഷം പാര്‍ലമെന്റിലും അസംബ്‌ളിയിലും അവതരിപ്പിച്ച ബില്ലിനെ തടസപ്പെടുത്തിയത്. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ നിയമം പാസ്സാക്കും. അതില്‍ ഉറച്ചു നില്‍ക്കുന്നു.

 സുപ്രിം കോടതിവിധി വന്നപ്പോള്‍ മുന്‍കാല ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ വിളിച്ചു കൂട്ടിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുവാദത്തോടെയാണ് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സുപ്രിം കോടതയില്‍ ഈവിഷയത്തില്‍ റിട്ട് ഹര്‍ജ് കൊടുത്തത്. ഇതെല്ലാം യു.ഡി.എഫ് ആണ് ചെയ്തത്.  പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇത്രയൊക്കെയല്ലാതെ എന്താണ് ചെയ്യാന്‍ കഴിയുക? ഒന്നും ചെയ്തില്ലെന്ന് പറയുന്നത് തെറ്റിദ്ധാരണ കൊണ്ടാകാം.

ഇപ്പോള്‍ എല്ലാ റിക്രൂട്ട്മന്റും നടത്തുന്നത് സരിതാ നായരാണ്.  ഇടതു ഭരണകാലത്ത് പി എസ് എസിയും എംപ്‌ളോയ്‌മെന്റ് എക്സചേഞ്ചും  എല്ലാം സരിത തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്. സി പി എമ്മിന് പാര്‍ട്ടി ഫണ്ട് കളക്റ്റ് ചെയ്യുന്നത് പോലും അവരാണ് എന്നത്  അത്ഭുതപ്പെടുത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick