പെട്രോള്‍ വില 90 കടന്നു

Tue, 02/09/2021 - 10:32
petrol price hike

തിരുവനന്തപുരം: ഇന്ധനവിലയില്‍ സര്‍വകാല റെക്കോഡിലേക്ക് കടക്കുകയാണ് ഇന്ത്യ. പെട്രോളിന്  35 പൈസയും ഡീസലിന്  37 പൈസയുമാണ് ഇന്ന് കൂടിയത്.്. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 രൂപ കടന്നു. 

അഞ്ചാം തവണയാണ് ഫെബ്രുവരിയില്‍ മാത്രം ഇന്ധനവില കൂട്ടിയത്. എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിച്ചത്. കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില.

ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക എക്‌സൈസ് നികുതിയാണ് കുത്തനെ വില വര്‍ധിക്കാന്‍ കാരണം. ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് കേന്ദ്രനികുതി. ഇക്കുറി ബജറ്റില്‍ പെട്രോളിന് 2.50 രൂപയും ഡീസലിന് നാലു രൂപയും എക്‌സൈസ് നികുതി കുറച്ചെങ്കിലും അത്രതന്നെ കാര്‍ഷിക ക്ഷേമ സെസ് ചുമത്തി.

ഇതിനൊപ്പം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നതും ഇന്ധനവില വര്‍ദ്ധനക്ക് കാരണമാണ്. പെട്രോള്‍ വില മാസങ്ങള്‍ക്കുള്ളില്‍ നൂറിലെത്തുമെന്നാണ് സൂചന.

പാചകവാതക വിലയും കഴിഞ്ഞ രണ്ട് മാസത്തിനിടെ 125 രൂപ കൂട്ടിയിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ആഴ്ച ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിന്‍ഡറിന് 25 രൂപ കൂട്ടി. കൊച്ചിയില്‍ 701 രൂപയായിരുന്നത് 726 രൂപയായി.  തിരുവനന്തപുരത്ത് 728.05 രൂപ, കോഴിക്കോട്ട് 728 രൂപ. ഡിസംബര്‍ രണ്ടിനും പതിനഞ്ചിനും 50 രൂപവീതം കൂട്ടിയിരുന്നു.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick