തവനൂരില്‍ മത്സരിക്കാന്‍ ചെന്നിത്തലയെ വെല്ലുവിളിച്ച് കെ.ടി ജലീല്‍

Tue, 02/09/2021 - 17:50
kt jaleel-chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂരില്‍ മത്സരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് എം.എല്‍.എയും മന്ത്രിയുമായ കെ.ടി ജലീല്‍. തവനൂരില്‍ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളുണ്ടെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തോട് പ്രതികരിച്ചാണ് മന്ത്രിയുടെ വെല്ലുവിളി. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജലീല്‍ പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി അവഹേളിച്ച് വെല്ലുവിളി നടത്തിയത്.

തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ ഒരു കൈനോക്കാന്‍ കേളപ്പജിയുടെ നാട്ടിലേക്ക് വരുന്നോ എന്നാണ് ചെന്നിത്തലയോട് ജലീലിന്റെ ചോദ്യം.  കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലൈവരെന്നും മകന് ഐ.എ.എസ് കിട്ടാന്‍ കുറുക്കുവഴി തേടിയെന്നും ജലീല്‍ അധിക്ഷേപിക്കുന്നു. മലപ്പുറം സുല്‍ത്താന് തവനൂരില്‍ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കാന്‍ തന്റേടമുണ്ടോയെന്ന മറുചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. 

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം മകന് IAS കിട്ടാന്‍ നടത്തിയ വഴിവിട്ട കളികള്‍, ഊക്കന്‍ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോള്‍ IRS ല്‍ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളേജില്‍ PG ക്ക് ഫീസ് കൊടുക്കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസില്‍ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോണ്‍ഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍, അങ്ങിനെ ഒരുപാട് വിശേഷണങ്ങള്‍ക്കര്‍ഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല.

തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?

 

kt jaleel facebook post
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick