കോവിഡ് ശമിക്കുന്നില്ല; ഇന്നും 5214 പേര്‍ക്ക് സ്ഥിരീകരണം

Tue, 02/09/2021 - 19:42
covid -19

തിരുവനന്തപുരം: കോവിഡ്19ന് എതിരായ ജാഗ്രത വര്‍ധിപ്പിച്ചിട്ടും രോഗവ്യാപനത്തില്‍ കുറവുണ്ടാകുന്നില്ല. സ്‌കൂളുകള്‍ തുറന്നതും രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടവും രോഗവ്യാപനത്തന് തീവ്രത കൂട്ടുകയാണ്. സാമ്പിള്‍ പരിശോധനയില്‍ വര്‍ധനവുണ്ടെങ്കിലും രോഗബാധിതരില്‍ കൂടുതല്‍ പേരും പരിശോധനക്ക് പോലും വിധേയരാകാതെ സ്വയംചികിത്സയും വിശ്രമവും തെരഞ്ഞെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. 

സര്‍ക്കാരിന്റെ കണക്കും യഥാര്‍ത്ഥ കോവിഡ് ബാധിതരുടെ കണക്കും സമാന്തരങ്ങളാണെന്നാണ് ആരോഗ്യ രംഗത്തെ  വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വയം ജാഗ്രത പാലിക്കുക മാത്രമാണ് രോഗം വരാതിരിക്കാനുള്ള ഏക മാര്‍ഗം. കോവിഡ് വന്നു പോകട്ടെയെന്ന നിലപാട് ശരിയല്ല. രോഗം ബാധിച്ച 25 ശതമാനം പേര്‍ക്കെങ്കിലും  ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. 

കേരളത്തില്‍ ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,02,14,097 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3902 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 336 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചത്. 580 പേര്‍ വീതം. കോട്ടയം 512, തൃശൂര്‍ 485, പത്തനംതിട്ട 451, കോഴിക്കോട് 460, തിരുവനന്തപുരം 366, മലപ്പുറം 428, ആലപ്പുഴ 334, കണ്ണൂര്‍ 233, പാലക്കാട് 92, കാസര്‍ഗോഡ് 100, ഇടുക്കി 95, വയനാട് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,131 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,09,102 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,33,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,23,434 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,230 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick