കെ.എസ്.ആര്‍.ടി.സി ബസ് അടിച്ചുമാറ്റി 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചു

Mon, 02/08/2021 - 16:23
venad bus

കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബസ് ഇന്ന് 30 കിലോമീറ്റര്‍ അകലെ പാരിപ്പള്ളിയില്‍ നിന്നും കണ്ടെത്തി.  ഇന്നലെ രാത്രി സര്‍വീസ് അവസാനിപ്പിച്ച കൊട്ടാരക്കര ബസ് സര്‍വീസ് നടത്തിയ ശേഷം ഡിപ്പോക്ക് സമീപം റോഡ് സൈഡിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇന്ന് രാവിലെ സര്‍വീസ് ആരംഭിക്കാന്‍ ബസ് തിരക്കിയ ജീവനക്കാരന്‍ ബസ് കാണാനില്ലെന്ന് അറിയിച്ചതോടെയാണ് ഡിപ്പോയിലെ വേണാട് ബസ് കാണാനില്ലെന്ന് അധികൃതര്‍ മനസിലാക്കുന്നത്. പിന്നാലെ പോലീസില്‍ പരാതി നല്‍കി അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് വേണാട് ബസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാരിപ്പള്ളിയില്‍ കണ്ടെത്തിയത്. 

ബസ് കണ്ടെത്തിയെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്. കള്ളനെ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലും ഡിപ്പോയിലും കാവല്‍ക്കാര്‍ ഉണ്ടെങ്കിലും ഇവര്‍ റോഡ് സൈഡില്‍ നിന്ന് കള്ളന്‍ ബസ് അടിച്ചുമാറ്റിയ വിവരം അറിഞ്ഞില്ല. 

ഞായറാഴ്ച രാത്രി 9.30 ഓടെ സര്‍വീസിംഗിന് ഗാരേജില്‍ കയറ്റിയ വാഹനം പിന്നീട് 12.30 ഓടെ പുറത്തിറക്കിയതാണെന്ന് ജീവനക്കാര്‍ പറയുന്നു. ഡിപ്പോയ്ക്ക് സമീപത്തെ മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ റോഡ് വശത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. രാവിലെ ജീവനക്കാര്‍ ബസ് തിരഞ്ഞെങ്കിലും കണ്ടില്ല. നേരത്തെയും കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick