വൈരുദ്ധ്യാത്മിക ഭൗതികവാദം നടപ്പാക്കാന്‍ കഴിയില്ലെന്ന് എം.വി ഗോവിന്ദന്‍

Sun, 02/07/2021 - 10:53
mv govindan

കണ്ണൂര്‍: ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്ക് പോലും വളരാത്ത ഇന്ത്യയില്‍ വൈരുദ്ധ്യാത്മക ഭൗതിക വാദം നടപ്പാക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം. വി ഗോവിന്ദന്‍. വിശ്വാസികളെ അംഗീകരിച്ച് കൊണ്ടു മാത്രമേ ഈ കാലത്ത് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും ഗോവിന്ദന്‍ പറഞ്ഞു. 

ജന്മിത്വത്തിന്റെ പിടിയില്‍ നിന്നു പോലും ഇന്ത്യന്‍ സമൂഹം മോചിതമായിട്ടില്ല. ജനാധിപത്യ വിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. നമ്മളില്‍ പലരുടേയും ധാരണ വൈരുദ്ധ്യാത്മിക ഭൗതിക വാദം ഇതിന് പകരം വെക്കാമെന്നാണ്. എന്നാല്‍ ഇത് സാധ്യമല്ല. 

ബൂര്‍ഷ്വാ ജനാധിപത്യത്തിന് പോലും വിലയില്ലാത്തതു കൊണ്ടാണ് ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രവാദം ഉയരുന്നത്. ഇന്ത്യയില്‍ ഓരോരുത്തരും ജനിച്ച് വീഴുന്നത് ഹിന്ദുവോ മുസ്ലിമോ പാഴ്സിയോ ആയാണ്.  അത് മനസിലാക്കിയേ മുന്നോട്ട് പോകാനാവൂ. 'പ്രാഥമികമായി ഏത് മനുഷ്യനും ഈ പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി ജനിച്ച് വളരുന്നത് ഒരു ഹിന്ദുവായിട്ടാണ്. അല്ലെങ്കില്‍ മുസ്ലിമോ പാഴ്സിയോ സിഖോ ആയിട്ടാണ്.

കെ.എസ്.ടി.യു കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി ഗോവിന്ദന്‍.  ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റെ വഴിമാറ്റത്തിനുള്ള സൈദ്ധാന്തിക പിന്തുണ നല്‍കുകയാണ് എം.വി ഗോവിന്ദന്‍ ചെയ്തതെന്നാണ് നിരീക്ഷണം.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick