വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതു വിദ്യാഭ്യാസം; കെ എസ് ടി യു ജാഥ 14 മുതല്‍

Thu, 02/04/2021 - 12:16
kstu

തിരുവനന്തപുരം: വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതു വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ എസ് ടി യൂ സംസ്ഥാനക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ വിദ്യാഭ്യാസ സംരക്ഷണജാഥ നടത്തുന്നു. ഫെബ്രുവരി 14 മുതല്‍ 23 വരെയാണ് യാത്ര. സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂര്‍, ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍, സംസ്ഥാന നേതാക്കളായ ബഷീര്‍ ചെറിയാണ്ടി, പി.കെ.അസീസ്, യുസഫ് ചേലപ്പള്ളി എന്നിവര്‍ ജാഥ നയിക്കും.       
14ന് ഉച്ചക്ക് മൂന്ന് മണിക്ക് കാസര്‍കോട് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലും പര്യടനം നടത്തുന്ന ജാഥ 23ന് അധ്യാപക റാലിയോട് തിരുവനന്തപുരത്ത് സമാപിക്കും.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick