സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം യഥാര്‍ത്ഥത്തില്‍ കൂടുന്നത് ഇങ്ങനെ

Tue, 02/02/2021 - 15:44
govt office

തിരുവനന്തപുരം:  സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള പരിഷ്‌കരണത്തോട് അനുകൂല, പ്രതികൂല പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയെ. ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ മാധ്യമങ്ങളില്‍ വന്ന രീതിയാണ് പ്രതികൂല പ്രതികരണങ്ങള്‍ക്ക്് അഗ്നി പകര്‍ന്നത്. അതേസമയം ജീവനക്കാര്‍ വര്‍ധനവില്‍ തീരെ സംതൃപ്തരുമല്ല. കോവിഡ് കാലത്തെ ദുരിതക്കയത്തില്‍ ആണ്ടുപോയ സാധാരണ ജനങ്ങളില്‍ ശമ്പള പരിഷ്‌കരണം കടുത്ത വിയോജിപ്പും സൃഷ്ടിച്ചിരിക്കുന്നു. 

മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച കണക്കിലെ അബദ്ധങ്ങളാണ് പൊതുജനങ്ങളുടെ എതിര്‍പ്പിന് വഴിവെച്ചതെന്നാണ് അധ്യാപകരും ജീവനക്കാരും പറയുന്നത്. കാര്യമായി ഒരു നേട്ടവുമില്ലാത്ത ശമ്പള പരിഷ്‌കരണം പെരുപ്പിച്ച് കാട്ടിയ മാധ്യമങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍. 

കണക്കുകള്‍ നിരത്തി എന്താണ് വസ്തുതയെന്ന് പറയുകയാണ് സെക്രട്ടറിയിയറ്റ് അസ്സോസ്സിയേഷന്‍ മുന്‍ പ്രസിഡന്റ്  ഇര്‍ഷാദ്.
 
പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ രത്‌നചുരുക്കം ഇങ്ങനെ;  10 ശതമാനം ശമ്പളവര്‍ധന എന്ന് തലക്കെട്ട്.
തൊട്ടു താഴെ  4650 രൂപ ഏറ്റവും കുറഞ്ഞ വര്‍ധന എന്ന സബ് ഹെഡിങ്. പത്രങ്ങളില്‍ വന്ന ശമ്പള വര്‍ധ കണക്ക് ഇങ്ങനെയാണ്.  എല്‍ ഡി ക്ലാര്‍ക്ക് - 4450 രൂപ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് -7470 രൂപ,  ഓഫീസ് അറ്റന്‍ഡന്റ് - 4650 രൂപ,] സിവില്‍ പോലീസ് ഓഫീസര്‍ - 6510 രൂപ, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ - 9317 രൂപ,  ഹൈസ്‌കൂള്‍ റ്റീച്ചര്‍- 8040 രൂപ, എല്‍ പി / യു.പി സ്‌കൂള്‍ റ്റീച്ചര്‍-7670 രൂപ,  ഹയര്‍ സെക്കന്ററി റ്റീച്ചര്‍ (ജൂനിയര്‍) - 9000 രൂപ,  ഹയര്‍ സെക്കന്ററി റ്റീച്ചര്‍ (സീനിയര്‍) - 10420 രൂപ,  സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 - 7770 രൂപ. ചില തസ്തികളുടെ വര്‍ധന കണക്കാണ് മാധ്യമങ്ങളില്‍ വന്നത്. 

ഈ കണക്ക് വായിച്ചിട്ട് ശമ്പള കമ്മീഷന്‍ പോലും ഞെട്ടിയിട്ടുണ്ടാകണം. ശമ്പള കമ്മീഷന്‍ തന്നെ പറഞ്ഞത് 'മുന്‍ കാലങ്ങളെ അപേക്ഷിച്ച് പരിമിതമായ ശമ്പള വര്‍ധനയും ആനുകൂല്യങ്ങളും മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ' എന്നാണ്.  അപ്പോള്‍ പിന്നെ മാധ്യമങ്ങള്‍ക്ക് ഈ കണക്ക് കിട്ടിയത് എവിടെ നിന്നാണ്. 
ശമ്പളക്കമ്മീഷന്‍ പറയുന്നത് ശമ്പള പരിഷ്‌കരണ നേട്ടം 10 ശതമാനം ആയിരിക്കും എന്നാണ്. 

മുമ്പ് ശമ്പള പരിഷ്‌കരണം നടത്തിയിരുന്നത് ഇങ്ങനെയാണ്; അടിസ്ഥാന ശമ്പളം + ഫിറ്റ്‌മെന്റ് ബെനിഫിറ്റ് + സര്‍വീസ് വെയ്‌റ്റേജ്.  ഇത് പുതുക്കിയ സ്‌കെയിലില്‍ മിനിമത്തിന് താഴെയാണെങ്കില്‍ മിനിമത്തില്‍ ഫിക്‌സ് ചെയ്യുന്നു. അല്ലെങ്കില്‍ തൊട്ടടുത്ത സ്റ്റേജില്‍ ഫിക്‌സ് ചെയ്യുന്നു.  പക്ഷെ ഇത്തവണ സര്‍വീസ് വെയ്‌റ്റേജ് ഇല്ല. 
പകരം  സ്റ്റേജ് റ്റു സ്റ്റേജ് റിവിഷന്‍ ആണ്. അടിസ്ഥാന ശമ്പളം X 1.38 എന്നാണ് കണക്കാക്കിയിരിക്കുന്നത്. (അടിസ്ഥാന ശമ്പളം +28 % ഡി.എ+10 % ഫിറ്റ്‌മെന്റ്). നിലവിലുള്ള സ്‌കെയിലില്‍ 16500 സ്റ്റേജുകാരന്‍ പുതുക്കിയ സ്‌കെയിലില്‍ 23000 സ്റ്റേജില്‍ എത്തും. എച്ച്.ആര്‍.എ വര്‍ധന 2022 ജൂലൈയില്‍ മാത്രം

ഇനി ഓഫീസ് അറ്റന്‍ഡന്റിന്റെ ശമ്പള പരിഷ്‌കരണ പരിശോധിച്ചാല്‍ കുറച്ചുകൂടി വ്യക്തമാകും. റിവിഷന് മുമ്പ് അടിസ്ഥാന ശമ്പളം -16500, ഡി.എ 28 ശതമാനം അതായത് 4620 രൂപ. ആകെ 21120 രൂപ. ശമ്പള പരിഷ്‌കരണം നടപ്പാകുമ്പോള്‍ ലഭിക്കുന്നത് 23000 രൂപ. ശമ്പള പരിഷ്‌കരണ നേട്ടം 23000 - 21120 = 1880രൂപ. മാധ്യമങ്ങളില്‍ പറഞ്ഞതനുസരിച്ച് ലഭിക്കേണ്ടത് 4650 രൂപ. 

ക്ലാര്‍ക്ക് റിവിഷന് മുമ്പ് അടിസ്ഥാന ശമ്പളം 19000 രൂപ. ഡി.എ 5320.  ആകെ 24320.  റിവിഷന്‍ 26500 രൂപ. ശമ്പള പരിഷ്‌കരണ നേട്ടം 26500 - 24320 =  2180. മാധ്യമങ്ങളിലെ വര്‍ധന 4450 രൂപ.  സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റിവിഷന് മുമ്പ് അടിസ്ഥാന ശമ്പളം 27800 രൂപ. ഡി.എ 7784 രൂപ. ആകെ 35584.  റിവിഷന്‍-39300 രൂപ. ശമ്പള പരിഷ്‌കരണ നേട്ടം 39300 - 35584 =  3716. മാധ്യമങ്ങള്‍ നല്‍കിയ വര്‍ധന 7470.

സിവില്‍ പോലീസ് ഓഫീസര്‍ റിവിഷന് മുമ്പ് അടിസ്ഥാന ശമ്പളം 22200 രൂപ. ഡി.എ 6216. ആകെ 28416. 
റിവിഷന്‍ 31100. ശമ്പള പരിഷ്‌കരണ നേട്ടം 31100 - 28416 =  2684.  പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ റിവിഷന് മുമ്പ് ലഭിക്കുന്നത്  41344രൂപ.  റിവിഷന്‍ 45600. ശമ്പള പരിഷ്‌കരണ നേട്ടം 45600 - 41344 = 4256 . മാധ്യമങ്ങില്‍ വന്ന വര്‍ധന 9317.  ഹൈസ്‌കൂള്‍ റ്റീച്ചര്‍ റിവിഷന് മുമ്പ് അടിസ്ഥാന ശമ്പളം 29200. ഡി.എ 8176.  ആകെ 37376.  റിവിഷന്‍ 41300. ശമ്പള പരിഷ്‌കരണ നേട്ടം- 3924. എല്‍ പി / യു .പി സ്‌കൂള്‍ റ്റീച്ചര്‍ റിവിഷന് മുമ്പ്  ആകെ 32256.  റിവിഷന്‍  35600. വര്‍ധിച്ചത് 3344 രൂപ. 

 ഹയര്‍ സെക്കണ്ടറി റ്റീച്ചര്‍ (ജൂനിയര്‍) റിവിഷന് മുമ്പ് അടിസ്ഥാന ശമ്പളം 32300. ഡി.എ 9044.  ആകെ 41344. 
 റിവിഷന്‍ -45600. ശമ്പള പരിഷ്‌കരണ നേട്ടം 45600 - 41344 =  4256 രൂപ. ഹയര്‍ സെക്കണ്ടറി റ്റീച്ചര്‍ (സീനിയര്‍) റിവിഷന് മുമ്പ് അടിസ്ഥാന ശമ്പളം 39500 രൂപ. ഡി.എ 11060. ആകെ 50560 രൂപ. റിവിഷന്‍ 55200 രൂപ. 
ശമ്പള പരിഷ്‌കരണ നേട്ടം 55200 - 50560 =  4640. മാധ്യമങ്ങളില്‍ വന്ന വര്‍ധന 10420. സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 റിവിഷന് മുമ്പ് ആകെ 35584.  റിവിഷന്‍ 39300. ശമ്പള പരിഷ്‌കരണ നേട്ടം 3716 രൂപ. 

ഓഫീസ് അറ്റന്‍ഡന്റിന്റെ ശമ്പള പരിഷ്‌കരണ നേട്ടം 1880 രൂപ ആയിരിക്കെ 4650 രൂപ എന്ന് മാധ്യമങ്ങളില്‍ വന്ന കണക്ക് എങ്ങനെ വസ്തുതാപരമാകും?. അഞ്ച് വര്‍ഷം കഴിഞ്ഞുള്ള പരിഷ്‌കരണത്തില്‍ ദിവസക്കൂലി കണക്കാക്കിയാല്‍ സംസ്ഥാനത്തെ ഓഫീസ് അറ്റന്‍ഡന്റിന് ലഭിക്കുന്നത് 766 രൂപയാണ്. ഒരു കാര്യം ഉറപ്പാണ്, ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പേരില്‍ ഊതിപ്പെരുക്കിയ കണക്ക് നല്‍കിയ മാധ്യമങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ട്.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick