കര്‍ഷക ക്ഷേമത്തിനായി സെസ്; കാര്‍ഷിക മേഖലക്ക് 75,060 കോടി

Mon, 02/01/2021 - 16:06
nirmala seetharaman

ന്യൂഡല്‍ഹി: നിര്‍മലാ സീതാരാമന്റെ മുന്നാമത്തെ ബജറ്റില്‍ കര്‍ഷക ക്ഷേമത്തിനായി പുതിയ സെസ്. പെട്രോളിന് 2.50 രൂപയും ഡീസലിന് നാല് രൂപയുമാണ് സെസ്. പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്ന് തത്തുല്യ തുക കുറച്ചിട്ടുള്ളതിനാല്‍ വില കൂടില്ലെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. 

സ്വര്‍ണം, വെള്ളിക്കട്ടികള്‍, കല്‍ക്കരി, യൂറിയ ഉള്‍പ്പെടെയുള്ള രാസവളങ്ങള്‍, ക്രൂഡ് പാം ഓയില്‍, സൂര്യകാന്തി എണ്ണ, കടല, പയര്‍, പരുത്തി തുടങ്ങിയവക്കും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. മദ്യത്തിന് 100 ശതമാനമാണ് സെസ്. 

കര്‍ഷക ക്ഷേമ പദ്ധതികള്‍ക്കായി 75,060 കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇത് കൂടാതെ 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പരുത്തി, ഗോതമ്പ് കര്‍ഷകര്‍ക്കാണ് കൂടുതല്‍ ബജറ്റ് നേട്ടം. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കര്‍ഷകരെ കണക്കുകള്‍ കാട്ടി പാട്ടിലാക്കാണ് സര്‍ക്കാരിന്റെ ശ്രമം. ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ടുമാസമായി തുടരുന്ന ശക്തമായ കര്‍ഷക സമരത്തിന്റെ പ്രതിഫലനമാണ് കാര്‍ഷിക മേഖലയോടുളള ബജറ്റ് അനുകമ്പ.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick