നാളെ മുതല്‍ പിഎംജിയില്‍ നിന്നും തമ്പാനൂരിലേക്ക് മൂന്ന് വഴികളില്‍ കൂടി കെഎസ്ആര്‍ടിസി സര്‍വ്വീസ്

Sun, 01/31/2021 - 20:46
ksrtc

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വിവിധ സ്ഥാപനങ്ങള്‍ളില്‍ ജോലിക്കും, മറ്റ് ആവശ്യങ്ങള്‍ക്കും എത്തുന്നവര്‍ പല ബസുകള്‍ ഇറങ്ങി കയറുന്നത് അവസാനിപ്പിക്കാനായി തമ്പാനൂര്‍ ബസ് സ്റ്റേഷനിലേക്ക് എത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസ് ബസുകള്‍ നാളെ മുതല്‍ പിഎംജിയില്‍ നിന്നും മൂന്ന് വഴികളിലായി തിരിച്ചുവിട്ട് സര്‍വ്വീസ് നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകര്‍.

പിഎംജിയില്‍ നിന്നും പതിവ് പോലെ ബേക്കറി- പനവിള വഴിയുള്ള സര്‍വ്വീസിനോടൊപ്പം, പിഎംജി- മ്യൂസിയം- മാനവീയം വീഥി- ഡിജിപി ഓഫീസ്- വഴുതക്കാട്- വുമന്‍സ്‌കോളേജ് - പനവിള വഴിയും, പിഎംജിയില്‍ നിന്നും- സെക്രട്ടറിയേറ്റിന് മുന്നിലൂടെയും തമ്പാനൂരില്‍ എത്തിച്ചേരുന്ന നിലയിലാണ് സര്‍വ്വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുക. 

അടുത്തിടെ യാത്രാക്കാര്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ജനോപകാരപ്രദമായി പൊതുഗതാഗതം ക്രമീകരിക്കുന്നതിന് വേണ്ടി നടത്തിയ സര്‍വ്വെയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി കൊല്ലത്തു നിന്ന് എന്‍ എച്ച് വഴിയും, കൊട്ടാരക്കരയില്‍ നിന്ന് എം.സി റോഡ് വഴിയും ഉള്ള മുഴുവന്‍ ബസുകളിലും ഇത്തരത്തില്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ബസുകളില്‍ ഈ സ്ഥലങ്ങള്‍ (പിഎംജി- പാളയം - ബേക്കറി വഴി, പിഎംജി - മ്യൂസിയം- മാനവീയംവീഥി-  വഴുതക്കാട് വഴി, പി.എം.ജി- പാളയം- സെക്രട്ടറിയേറ്റ് വഴി) വഴിയെന്ന് സ്ഥലനാമ ബോര്‍ഡില്‍ എഴുതിയിരിക്കും

ആളുകള്‍ കൂടുതല്‍ ഉള്ള സമയങ്ങളില്‍ ആകും മ്യൂസിയം, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലൂടെ സര്‍വ്വീസ് നടത്തുക. പരീക്ഷണാടിസ്ഥാത്തില്‍ നടത്തുന്ന സര്‍വ്വീസുകളില്‍ കൂടുതല്‍ ആവശ്യം ഉണ്ടായാല്‍ ഈ വഴികളിലൂടെ തിരിച്ചുള്ള സര്‍വ്വീസും കെഎസ്ആര്‍ടിസി പരിഗണിച്ചേക്കും.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick