മോദിക്ക് സ്തുതിയുമായി ഐ എന്‍ ടി യു സി നേതാവ്

Sat, 01/30/2021 - 22:26
narendra modi

തിരുവനന്തപുരം: ഐഎന്‍ടിയുസി സംഘടിപ്പിച്ച പരിപാടിയില്‍ നേതാവിന്റെ മോഡി സ്തുതി. മോഡിയുടെ ഭരണത്തില്‍ ആനന്ദം പകരുന്ന പല ഉത്തരവുകളും ഉണ്ടായെന്നാണ് ഐഎന്‍ടിയുസി ഓള്‍ ഇന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറിയും കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഫെഡറേഷന്‍ പ്രസിഡന്റുമായ ആര്‍ എം പരമേശ്വരന്റെ പ്രശംസ.  മിസോറം ഗവര്‍ണറും ബിജെപി നേതാവുമായ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെയും ആര്‍എസ്എസ് സംഘാടകനും മുതിര്‍ന്ന നേതാവുമായ രാമന്‍പിള്ളയെയും ക്ഷണിച്ചുവരുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. 

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള മോഡി സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍മന്ത്രി ശ്രം യോഗി മന്ധന്‍ യോജനയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. ഐഎന്‍ടിയുസി സംഘടിപ്പിച്ച ചടങ്ങ് പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനംചെയ്തു. മിസോറം ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുത്തതിനാല്‍ ഇതൊരു പുണ്യദിവസമാണെന്നും അദ്ദേഹത്തെപ്പോലെ ഉന്നതനായൊരാള്‍ എത്തിയതില്‍ അതീവ സന്തോഷമുണ്ടെന്നും ഐഎന്‍ടിയുസി നേതാവ് മുഖ്യപ്രഭാഷണത്തില്‍ പ്രശംസിച്ചു.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick