ഗതാഗതക്കുരുക്കിന് വിട; ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്തു

Thu, 01/28/2021 - 18:10
alappuzha bypass

ആലപ്പുഴ: ഗതാഗതക്കുരുക്കില്‍ കുരുങ്ങിയ ആലപ്പുഴയ്ക്ക് ശാപമോക്ഷം. 48 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന്് ബൈപാസ് നാടിന് സമര്‍പ്പിച്ചു. 

കനാലിന് കുറുകെയുള്ള ഇടുങ്ങിയ പാലങ്ങളില്‍ മണിക്കൂറുകളോളം മനുഷ്യര്‍ ഒച്ചിഴയുന്ന വേഗത്തില്‍ വാഹനങ്ങളില്‍ ഇരുന്നു വിയര്‍ത്ത നാളുകള്‍ ഇനി പഴംകഥ. കടല്‍ത്തീരത്തിന്റെ മനോഹാരിതയും കടല്‍ നീലിമയും ആസ്വദിച്ച് ഇനി ആലപ്പുഴ താണ്ടാം. ആലപ്പുഴ വഴിയുള്ള ദേശീയപാതയിലെ യാത്ര ഇതുവരെ ദുരിതക്കടലായിരുന്നുവെങ്കില്‍ ഇനി കടലിന്റെ കുളിര്‍ക്കാറ്റേറ്റ് യാത്ര ചെയ്യാം.

ദേശീയപാത 66-ല്‍ (പഴയ എന്‍എച്ച്.-47) കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തില്‍ യാത്രചെയ്യാം.

കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതുംകൂടി ചേര്‍ത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയില്‍ 92 വഴിവിളക്കുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 412 വിളക്കുകളുണ്ട്.

അഭിനന്ദിക്കാന്‍ പരസ്പരം മത്സരിച്ച് കേന്ദ്രവും സംസ്ഥാനവും

ബൈപാസ് യാഥാര്‍ത്ഥ്യമായത് സംസ്ഥാന സര്‍ക്കാരിന്റെ അകമഴിഞ്ഞ സഹകരണം കൊണ്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രശംസ. 
നിതിന്‍ ഗഡ്കരിയുടെ പങ്ക് നിസ്തുലമായിരുന്നുവെന്ന് മുഖ്യമന്ത്രി. ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയപ്പോഴും കേന്ദ്രവും കേന്ദ്രവും പരസ്പരം പുകഴ്ത്തിയിരുന്നു. 

കെസി വേണുഗോപാലിനെ ക്ഷണിക്കാത്തത് കുറ്റകരമായ വിവേചനമെന്ന് കോണ്‍ഗ്രസ്

ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും കെസി വേണുഗോപാല്‍ എംപിയെ ക്ഷണിക്കാതിരുന്നത് കുറ്റകരമായ വീഴ്ചയും വിവേചനവുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആലപ്പുഴയെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷിക്കാന്‍ ബൈപ്പാസ് എന്ന ആശയം മുന്‍ ലോക്സഭാ എംപിയും നിലവില്‍ രാജ്യസഭാ എംപിയുമായ കെസി വേണുഗോപാലിന്റെതാണ്.യുപിഎ ഒന്നും രണ്ടും സര്‍ക്കാരുകളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് അത് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചത്.

കേരളത്തില്‍ ഇന്നു കാണുന്ന എല്ലാ വികസനവും കോണ്‍ഗ്രസും യുഡിഎഫും ഭരിച്ചപ്പോഴുണ്ടായ മികച്ച നേട്ടങ്ങള്‍ മാത്രമാണ്.സിപിഎമ്മിന് ഒന്നും അവകാശപ്പെടാനില്ല.എട്ടുകാലി മമ്മൂഞ്ഞുകളെപ്പോലെ യുഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ സ്വന്തമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick