കര്‍ഷക സമരം ഭിന്നിപ്പിനെ അതിജീവിച്ച് മുന്നോട്ട്

Wed, 01/27/2021 - 21:38
farmers stirke at delhi

ന്യൂഡല്‍ഹി: 60 ദിവസം പിന്നിട്ട കര്‍ഷക സമരം പുതിയ വഴിത്തിരിവില്‍. റിപ്പബ്ലിക് ദിനത്തിലുണ്ടായ അക്രമങ്ങളെ ചൊല്ലി കര്‍ഷക സംഘടനകള്‍ക്കിടയിലുണ്ടായ ഭിന്നിപ്പ് സമരഗതിയെ മാറ്റിമറിക്കുമോ എന്ന ആശങ്ക വഴിമാറി ശുഭാപ്തി വിശ്വാസത്തിലേക്ക് നീങ്ങുന്നു.

 
രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍, ഭാരതീയ കിസാന്‍ യൂണിയന്‍ എന്നീ സംഘടനകള്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ്  കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പിന്‍മാറുന്നതായി മുന്‍ കണ്‍വീനര്‍ വി.എം സിങ് വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നത്. കര്‍ഷക സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തിരുത്തുമായി എത്തിയതോടെ വി.എം സിങ് തന്റെ പ്രസ്താവന പിന്‍വലിച്ചു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയല്ല, തന്റെ സംഘടനയായ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ ആണ് സമരത്തില്‍ നിന്ന് പിന്‍മാറിയതെന്നായിരുന്നു തിരുത്ത്. 

വി.എം സിങിനെ ഡിസംബറില്‍ തന്നെ ദേശീയ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നുവെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയസെക്രട്ടറി അവിക് സാഹ വ്യക്തമാക്കി. സമര സമിതിയുടെ അനുമതി ഇല്ലാതെ സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ മുന്നിട്ടിറങ്ങിയതിനായിരുന്നു നടപടി. സര്‍ക്കാര്‍ അനുകൂല സംഘടനയാണ് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ഈ സംഘടനയാണെന്ന് ആക്ഷേപം നിലനില്‍ക്കേയാണ് അക്രമത്തെ അപലപിച്ച് സമരത്തില്‍ നിന്ന് പിന്മാറുന്നതായി വി.എം സിങ് അറിയിച്ചത്. സര്‍ക്കാരുമായി വി.എം സിങ് ഒത്തുകളിക്കുകയായിരുന്നുവെന്നും ആര്‍.കെ.എം.എസ് സംയുക്ത സമരസമിതിയില്‍ നിന്ന് പിന്‍മാറുന്നത് ഗുണം ചെയ്യുമെന്നുമാണ് സമരസമിതിയുടെ നിലപാട്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ധുവിന്റെ രാഷ്ട്രീയ ബന്ധവും സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള ആളാണ് ദീപ് സിദ്ധു. പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പ്രയോഗിച്ച തന്ത്രം സര്‍ക്കാര്‍ കര്‍ഷക സമരം അട്ടിമറിക്കാനും ഉപയോഗിച്ചുവെന്നുള്ള വിമര്‍ശനം കേന്ദ്ര സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. 

അതേസമയം സംയുക്ത സമര സമിതി നേതാക്കള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. യോഗേന്ദ്ര യാദവ്, രാകേഷ് ടിക്കായത്ത്, ഗുര്‍നാംസിങ് ചദൂനി, മേധാ പട്കര്‍ തുടങ്ങി 37 പേര്‍ക്കെതിരെയാണ് സംഘര്‍ഷത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് കേസെടുത്തിരിക്കുന്നത്. ഇരുന്നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച കര്‍ഷകനുള്‍പ്പെടെ നിരവധി പേരെ പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. നിയമക്കുരുക്കില്‍ പ്പെടുത്തി സമരം അട്ടിമറിക്കാനുള്ള നീക്കമാണ് പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്നത്.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick