പൊടിയന്റേത് പട്ടിണി മരണം തന്നെ

Thu, 01/21/2021 - 15:11
podiyan, mundakkayam

മുണ്ടക്കയം: മുണ്ടക്കയത്ത് മകന്‍ പൂട്ടിയിട്ട എണ്‍പത് വയസുകാരന്‍ പൊടിയന്‍ മരിച്ചത് ഭക്ഷണവും വെള്ളവും ലഭിക്കാതെ. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പൊടിയന്റേത് പട്ടിണി മരണമാണെന്ന സൂചനയുള്ളത്. ആന്തരികാവയവങ്ങള്‍ ചുരുങ്ങിപ്പോയിരുന്നു. ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളേ ഇല്ല. എങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി ലഭിച്ചാലേ പട്ടിണി മരണമാണോയെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ കഴിയൂ. 

ഏറെ ദിവസമായി പൊടിയന്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആന്തരികാവയവങ്ങള്‍ എല്ലാം ചുരുങ്ങിയ നിയലാണ്. ചൊവ്വാഴ്ചയാണ് പൊടിയനെയും ഭാര്യ അമ്മിണിയെയും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പൊടിയന്‍ മരിച്ചു. അവശനിലയിലായ അമ്മിണിയെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭര്‍ത്താവിന്റെ ദാരുണമായ സ്ഥിതി യായിരിക്കണം 76 വയസ്സുള്ള  അമ്മിണിയുടെ മാനസികനില തകര്‍ത്തത്.  

ഇളയ മകന്‍ റജിയുടെ ഒപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്.  അമ്മിണി കൂലിപ്പണി ചെയ്താണ് വീട്ടിലെ നിത്യചെലവ് നടത്തിവന്നിരുന്നത്. പ്രായാധിക്യം മൂലം അമ്മിണിയ്ക്കും പൊടിയനും ജോലികള്‍ ചെയ്യാനാകാതായതോടെയാണ് റെജി ഇവരെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. തൊട്ടടുത്ത മുറിയിലാണ് റജിയുടേയും ഭാര്യ ജാന്‍സിയുടേയും താമസമെങ്കിലും മാതാപിതാക്കളെ റജി തിരിഞ്ഞുനോക്കിയിരുന്നില്ല. ഇവര്‍ ജോലിക്ക് പോകുമ്പോള്‍ വീടിന് മുന്നിലെ കട്ടിലില്‍ വളര്‍ത്തുനായയെ കെട്ടിയിടും. ഇതുമൂലം മറ്റാര്‍ക്കും ഈ വീട്ടിലേക്ക് കടക്കാന്‍ കഴിയുമായിരുന്നില്ല. മാത്രമല്ല, സ്ഥിരം മദ്യപാനിയായ റജിയെ അയല്‍വാസികള്‍ക്ക് ഭയവുമായിരുന്നു.

അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ആശ വര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ അംഗങ്ങളും വീട്ടിലെത്തി വൃദ്ധ ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റിയത്. 

മകന്‍ റെജി മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റജിക്കും ജാന്‍സിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick