തിരുവനന്തപുരം വിമാനത്താവളം അമ്പത് കൊല്ലം ഇനി അദാനിയുടെ കയ്യില്‍

Tue, 01/19/2021 - 22:09
trivandrum airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതല അമ്പത് വര്‍ഷത്തേക്ക് ഇനി അദാനി ഗ്രൂപ്പിന്. എയര്‍പോര്‍ട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. ജൂലൈയില്‍ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കും.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ തീര്‍പ്പുണ്ടാകുന്നതിന് മുമ്പ് തന്നെ അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനുള്ള ധൃതിപിടിച്ച നീക്കമാണ് എയര്‍പോര്‍ട്ട് അതോറിറ്റി കൈക്കൊണ്ടത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറുന്നതിനെതിരെ  സംസ്ഥാന സര്‍ക്കാരിന് കടുത്ത വിയോജിപ്പുണ്ട്. 

വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചെന്ന് കാണിച്ച് എയര്‍ പോര്‍ട്ട് അതോറിറ്റിയാണ് ട്വീറ്റ് പുറത്തുവിട്ടിരിക്കുന്നത്. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുനല്‍കുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് കേരളം ഉയര്‍ത്തിയിരുന്നു. നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല. ബിഡില്‍ പങ്കെടുത്തെങ്കിലും അദാനിക്കാണ് കരാര്‍ ലഭിച്ചത്.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick