ജനുവരി 23 ഇനിമുതല്‍ പരാക്രം ദിവസം

Tue, 01/19/2021 - 22:01
subashchandra bose, ina

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125 ാം ജന്മ വാര്‍ഷികം ദേശീയഅന്തര്‍ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കുന്നു. 2021  ജനുവരി 23ന്് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള  ഉന്നതതല സമിതിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുക. 

രാഷ്ട്രത്തിനായി നേതാജി നല്‍കിയ നിസ്വാര്‍ത്ഥസേവനം, അദ്ദേഹത്തിന്റെ അനിതരസാധാരണമായ ആത്മശക്തി എന്നിവയെ സ്മരിക്കേണ്ടതിന്റെ ഭാഗമായി നേതാജിയുടെ ജന്മദിനമായ ജനുവരി 23 ഇനി മുതല്‍ എല്ലാ വര്‍ഷവും പരാക്രം ദിവസായി ആചരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി 23 പരാക്രം ദിവസമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick