കര്‍ഷക സമരത്തില്‍ നീതിപീഠം ആര്‍ക്കൊപ്പം?

Tue, 01/12/2021 - 20:54
farmers stirke, delhi

കൊടുംതണുപ്പിലും കര്‍ഷക സമരം കത്തിക്കയറുകയാണ് ഡല്‍ഹിയില്‍. ആ കത്തിയാളുന്ന പ്രക്ഷോഭത്തിന് രാജ്യത്തെമ്പാടും പിന്തുണയേറുന്നു. ഈ സമൂര്‍ത്ത സാഹചര്യത്തില്‍ പരമോന്നത നീതപീഠത്തിന്റെ ഇടപെടല്‍ ആരെ രക്ഷിക്കാനാണ്?. പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ നാരായണന്‍ സി തളിയിലിന്റെ നിരീക്ഷണം... 

 

നാരായണന്‍ സി തളിയില്‍
നാരായണന്‍ സി തളിയില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നിങ്ങക്ക് പറ്റില്ലെങ്കില്‍ ഞങ്ങ ഇതങ്ങ് തീരുമാനിച്ചുകളയും എന്ന മട്ടില്‍ അത്യാവേശം കാണിച്ചപ്പോഴേ ബുദ്ധിയുള്ളവര്‍ക്ക് തോന്നിയിരുന്നു, ഇതൊക്കെ സര്‍ക്കാരിനെ രക്ഷിക്കാനുള്ള നമ്പരാണെന്ന്. അത് സത്യമാവുന്നു. 
ഇത്രേം അനീതിയുണ്ടെന്ന് തോന്നിയിട്ട് ആ നിയമം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പരമോന്നത കോടതി നിശ്ചയിച്ച വിദ്ഗ്ധ സമിതിയിലെ നാലു പേരും ഇതേ നിയമത്തെ പിന്താങ്ങുന്നവരും ഈ നിയമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും!.

സുപ്രീംകോടതി എന്ത് നീതിയാണ് ഈ കര്‍ഷകരോട് കാണിച്ചത് എന്ന് മനസ്സിലാവുന്നവര്‍ പറഞ്ഞുതരട്ടെ. 

നമുക്ക് ഓരോരുത്തരുടെ പൂട പറിച്ചു നോക്കിയാല്‍ ചിലത് കാണാം.

1. അശോക് ഗുലാത്തി--അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റ് പരിഷ്‌കരണത്തിന്റെ വിദഗ്ധപാനലിസ്റ്റ്. നീതി ആയോഗിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, പ്രധാനമന്ത്രി നേരിട്ട് നിയോഗിച്ച ടാസ്‌ക് ഫോഴ്സിലെ പ്രമുഖന്‍ 

2. ഡോ. പ്രമോദ് ജോഷി--കോണ്‍ട്രാക്ട് ഫാമിങ്ങ് അഥവാ കരാര്‍ കൃഷി ലാഭകരമെന്നു വാദിക്കുന്ന അഗ്രിക്കല്‍ച്ചറല്‍ ഇക്കണോമിസ്റ്റ്.

3. ഭുപീന്ദര്‍ സിങ് മന്‍-- ഈ മഹാന്‍ 2020 ഡിസംബര്‍ 14-ന് കേന്ദ്രകൃഷിമന്ത്രി തോമറിന് അയച്ച കത്തിലെ പ്രസക്തഭാഗം മാത്രം മതി ഇനം ഏതെന്ന് തെളിയാന്‍....' പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ കാര്‍ഷികരംഗം സ്വതന്ത്രമാക്കാന്‍ കൊണ്ടുവന്ന നിയമങ്ങളെ സര്‍വ്വാത്മനാ പിന്തുണയ്ക്കാന്‍ നമ്മള്‍ മുന്നോട്ടു വരേണ്ടതുണ്ട്'--ഇതാണ് ആ മഹദ് വാക്യം. ഇതു പോരെ പ്രഗല്‍ഭനെന്ന് തെളിയാന്‍ 

4. അനില്‍ ഖണ്‍വത്-- വിവാദ കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയാല്‍ ശീതീകരണിസംവിധാനങ്ങളിലും ഗ്രാമങ്ങളില്‍ വെയര്‍ഹൗസുകളുടെ നിര്‍മ്മാണത്തിലും ഉള്ള നിക്ഷേപം വര്‍ധിക്കും എന്ന് കണ്ടുപിടിച്ച മഹാന്‍. ആരുടെ കോള്‍ഡ് സ്റ്റോറേജ്, ആരുടെ വെയര്‍ഹൗസ് നിക്ഷേപമേഖല എന്നൊന്നും ഇനി ചോദിക്കേണ്ടല്ലോ?.  പ്രത്യേകിച്ച്, രണ്ട് സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ കര്‍ഷകരുടെ തുറന്ന മാര്‍ക്കറ്റ് ഇല്ലാതായിപ്പോകും എന്ന് പരിതപിക്കുന്ന മഹാനുഭാവനും കൂടിയാണിദ്ദേഹം.

ഈ നാലംഗ സമിതിയാണ് കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കാന്‍ കിളച്ചു മറിക്കാന്‍ പോകുന്നത്. സുപ്രീംകോടതി ആരെയാണ് ഈ പൊട്ടന്‍ കളിപ്പിക്കുന്നത്. കര്‍ഷകര്‍ മണ്ണില്‍ പണിയുന്നവരെങ്കിലും ഉണ്ണാക്കന്‍മാരല്ല മിസ്റ്റര്‍ എസ്.എ. ബോബ്ഡെ...

ആരുടെ പദ്ധതിയാണ് നീതിപീഠം സമര്‍ഥമായി ഒളിച്ചു കടത്തുന്നത് എന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല നമ്മള്‍ക്ക്.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick