സ്പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്; നിയമോപദേശം തേടി

Fri, 01/08/2021 - 13:23
speaker, sriramakrishnan

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തയാറെടുക്കുന്നു. സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് മുമ്പായുള്ള നിയമപരമായ നടപടിക്രമങ്ങള്‍ ആരാഞ്ഞ് കസ്റ്റംസ് കൊച്ചിയിലെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ (എ.സി.ജി) ഓഫീസിനെ സമീപിച്ചു. 
സ്പീക്കറെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സൂപ്രീം കോടതി നടത്തിയിട്ടുള്ള വിധി പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നാണ് എ.സി.ജി ഓഫീസ് കസ്റ്റംസിനെ അറിയിച്ചിട്ടുള്ളത്. അതേസമയം നിയമോപദേശം തേടിയ വാര്‍ത്ത കസ്റ്റംസ് സ്ഥിരീകരിച്ചിട്ടില്ല.

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെയാണ് സ്പീക്കര്‍ക്ക് നേരെയും അന്വേഷണം നീളുമെന്ന സൂചന കസ്റ്റംസ് പരോക്ഷമായി നല്‍കുന്നത്. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും കെ.അയ്യപ്പന്‍ കംസ്റ്റംസ് മുമ്പാകെ ഹാജരായിരുന്നില്ല. നിയമസഭാ ജീവനക്കാരന്‍ എന്ന നിലയ്ക്ക് പ്രത്യേക പരിഗണനയുണ്ടെന്ന വാദം ഉയര്‍ത്തിയാണ് ചോദ്യം ചെയ്യലില്‍ നിന്ന് കഴിഞ്ഞ രണ്ട് തവണയും അയ്യപ്പന്‍ വിട്ടുനിന്നത്. 

നിയമസഭാ സാമാജികര്‍ക്ക് മാത്രമാണ് പ്രത്യേക പരിരക്ഷയുള്ളതെന്നും ജീവനക്കാര്‍ക്ക് ഇത് ബാധകമല്ലെന്നും ഇന്നലെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. നിയമസഭാ സെക്രട്ടറിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇനിയും ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടുനിന്നാല്‍ നിയമസഭാ പരിസരത്ത് നിന്നും കെ. അയ്യപ്പനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇന്ന് രാവിലെ അയ്യപ്പന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയതെന്നാണ് സൂചന. 

രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചക്കും തുടരുകയാണ്. ഡോളര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നതിന് കെ.അയ്യപ്പന്‍ ദൃക്‌സാക്ഷിയായിരുന്നുവെന്ന സ്വപ്‌നയുടെ മൊഴിയാണ് സ്പീക്കറുടെ ഓഫീസിനെ നിയമക്കുരുക്കില്‍ പെടുത്തിയിരിക്കുന്നത്. 

ഡോളര്‍ കടത്തു കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചാല്‍ സ്പീക്കര്‍ക്കെതിരായി പ്രതിപക്ഷം നല്‍കിയിരിക്കുന്ന നോട്ടീസിന് കൂടുതല്‍ ഗൗരവമുണ്ടാകും.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick