മദ്യത്തിന് വില കൂടും

Thu, 01/07/2021 - 17:21
liquor

തിരുവനന്തപുരം: സര്‍ക്കാരിന് പണം വേണമെങ്കില്‍ പരാതികളൊന്നുമില്ലാതെ പിരിവ് കൊടുക്കാന്‍ തയാറായി ഒരു വിഭാഗമേ ഉള്ളൂ. നാട്ടിലെ മദ്യപന്മാര്‍. വെള്ളപ്പൊക്കം വന്നാലും കോവിഡ് ആക്രമിച്ചാലും സെസ് ചുമത്തുക മദ്യത്തിന് മേലെയാണ്. 

ചോദിക്കാനും പറയാനും ആളില്ലാത്തവരാണ് പാവം മദ്യപന്മാര്‍. സമൂഹ അടുക്കള നടത്തിയതും നാട്ടുകാര്‍ക്ക് കിറ്റ് കൊടുത്തതും മദ്യത്തിന് മേലുള്ള സെസ് കൊണ്ടാണെന്നാണ് മദ്യപന്മാരുടെ അവകാശവാദം. ക്ഷേമ പെന്‍ഷന്‍ 1500 രൂപ ആക്കിയപ്പോള്‍ മദ്യത്തിന് മേലേയുള്ള സെസ് കൂടുമെന്ന്് മുന്നേ ചിലര്‍ പ്രവചിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇപ്പോള്‍ സെസ് അല്ല. മദ്യത്തിന് തന്നെ വില കൂട്ടുകയാണ് സര്‍ക്കാര്‍. 60 രൂപ വിലയുള്ള മദ്യം 600 രൂപക്ക് വിറ്റിട്ടും നഷ്ടക്കച്ചവടമെന്നാണ് ബെവ്‌കോയുടെ വാദം. മദ്യത്തിന് വില കൂട്ടാന്‍ അവര്‍  സര്‍ക്കാരിനെ സമീപിച്ചു കഴിഞ്ഞു. 

ഏഴ്് ശതമാനം വില കൂട്ടാനാണ്  തീരുമാനമെന്നാണ് സൂചന. മദ്യത്തിന്റെ ഏഴ് ശതമാനമല്ല, നികുതിയും കൂട്ടുനികുതിയും ചേര്‍ത്ത വിലയുടെ ഏഴ് ശതമാനം. ഇതിലൂടെ ശരാശരി ഒരു ലിറ്റര്‍ മദ്യത്തിന് 100 രൂപ വരെ കൂടിയേക്കും. 

മദ്യത്തിന്റെ വില ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കണമെന്ന വാദക്കാര്‍ വരെ നാട്ടിലുണ്ട്. വില കൂടുമ്പോഴെങ്കിലും മദ്യപാനം കുറയുമെന്ന പ്രതീക്ഷയിലാണ് ഇക്കൂട്ടര്‍. 
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick