പെരിയ ഇരട്ടക്കൊല: പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി

Sat, 06/19/2021 - 11:19
kripesh,sarathlal, periya casw

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസ്സിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കി. സി.പി.എമ്മിന്റെ ശിപാര്‍ശയിലാണ് ഇവര്‍ക്ക് ജോലി ലഭിച്ചത്. 

കേസിലെ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസിലെ മുഖ്യപ്രതി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ എം.പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ. സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം നല്‍കിയിരിക്കുന്നത്. 

പെരിയ ഇരട്ടക്കൊല രാഷ്ട്രീയ കോലപാതകമല്ലെന്നും  കൊലപാതകത്തില്‍ തങ്ങള്‍ക്ക്‌
പങ്കില്ലെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ സി.പി.എമ്മിന്റെ വാദം. എന്നാല്‍ കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഇതിനായി മൂന്ന് അഭിഭാഷകര്‍ക്ക് വേണ്ടി 90.92 ലക്ഷം രൂപയാണ് ഖജനാവില്‍ നിന്ന് സര്‍ക്കാര്‍ ചെലവിട്ടത്. 

2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. നാല്  ദിവസത്തിനുള്ളില്‍ തന്നെ അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2019 സെപ്റ്റംബര്‍ 30ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപ്പത്രം ഹൈക്കോടതി റദ്ദാക്കി കേസ് സി.ബി.ഐക്ക് വിട്ടു. 

ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിലും സുപ്രീംകോടതിയിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും വിജയിച്ചില്ല.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick