അധ്യാപകനിയമനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: ഷാഫി പറമ്പില്‍

Fri, 02/05/2021 - 17:24
shafi parambil

തിരുവനന്തപുരം:  സര്‍വകലാശാലകളിലെ  വിവാദഅധ്യാപക നിയമനങ്ങളെക്കുറിച്ച് അടിയന്തരമായി ജുഡീഷ്യല്‍  അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍  ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്വിയില്ലാത്ത രീതിയിലാണ് ഇപ്പോള്‍ നിയമനങ്ങള്‍ നടത്തുന്നത്. ഇടതുപക്ഷത്തെ നിരവധി യുവനേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാലകളില്‍ വഴിവിട്ട് നിയമനം നല്കി. ഇതില്‍ ഏറ്റവും ഒടുവിലത്തെയാണ് മുന്‍എംപി എംബി രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സര്‍വകലാശാലയില്‍ അസി. പ്രഫ തസ്തികയില്‍ നല്കിയ  നിയമനം. സ്വപ്നത്തില്‍പോലും നിനയ്ക്കാത്ത വിധത്തില്‍ റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്തുവെന്നാണ്  ഇന്റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്സ്പര്‍ട്ട് ഡോ. ഉമര്‍ തറമേല്‍ ചൂണ്ടിക്കാട്ടിയത്. എതിര്‍പ്പ് അദ്ദേഹം സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ ഗവര്‍ണര്‍ക്കു നിവേദനം നല്കി.

കെകെ രാഗേഷ് എംപി, എഎന്‍ ഷംസീര്‍ എംഎല്‍എ, മുന്‍എംപിമാരായ പി രാജീവ്, പികെ ബിജു,  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം  തുടങ്ങിയവരുടെ  ഭാര്യമാര്‍ക്ക്  സര്‍വകലാശാലകളില്‍ നല്കിയ നിയമനവും വിവാദമായിരുന്നു.

ഇടതുപക്ഷക്കരെയും ഇടതുനേതാക്കളുടെ ബന്ധുമിത്രാദികളെയും സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൂട്ടത്തോടെ നിയമിക്കുകയും  സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.  സിഡിറ്റില്‍ പാര്‍ട്ടി അനുഭാവികളായ 114 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സ്ഥിരം നിയമനം നല്കിയത്. കെല്‍ട്രോണിലും കിലയിലും നിരവധി പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് പേരെ സ്ഥിരമായി നിയമിക്കാനുള്ള ഫയലുകള്‍ മുഖ്യമന്ത്രിയുടെ മുന്നിലുണ്ട്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംഘവും ഇതിലുണ്ട്. അഞ്ചു വര്‍ഷംകൊണ്ട് പതിനായിരക്കണക്കിന് പാര്‍ട്ടിക്കാരെയാണ് സര്‍ക്കാര്‍ ജോലിയില്‍ സ്ഥിരമായി നിയമിച്ചത്.  മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ മുതല്‍ പത്താംക്ലാസ്പോലും പാസാകാത്ത  സ്വപ്ന സുരേഷ് വരെയുള്ളവരുടെ നീണ്ട ലിസ്റ്റുണ്ട്.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉമാദേവി കേസ് വിധിയില്‍ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതി വിധി പോലും പരിഗണിക്കാതെ നടത്തുന്ന കൂട്ടനിയമനവും അനധികൃത നിയമനവും സംസ്ഥാനത്തെ തൊഴില്‍രഹിതരോടുള്ള വെല്ലുവിളിയാണെന്ന്  ഷാഫി ചൂണ്ടിക്കാട്ടി. 

 

പി.എസ്.സിയെ സര്‍ക്കാര്‍ പെണ്ണും പിള്ള

സര്‍വ്വീസ് കമ്മീഷനാക്കി മാറ്റി: ബി.ജെ.പി

തൃശ്ശൂര്‍: പി.എസ്.സിയെ നോക്കുകുത്തിയാക്കി സി.പി.എം പ്രവര്‍ത്തകരായ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സുപ്രീംകോടതി വിധിയെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാരെന്നും തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

സി.പി.എമ്മിന്റെ യുവനേതാക്കളുടെ ഭാര്യമാരെയെല്ലാം സ്ഥിരപ്പെടുത്തിയത് ലജ്ജാകരമാണ്. എം.ബി രാജേഷിന്റെ ഭാര്യക്ക് കാലടി സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പെണ്ണും പിള്ള സര്‍വ്വീസ് കമ്മീഷനായി മാറി. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

category
Comments

Submitted by DonaldGot (not verified) on Wed, 06/09/2021 - 07:38

Good day! malayalamedia.com Did you know that it is possible to send proposal lawful? We tender a new method of sending request through feedback forms. Such forms are located on many sites. When such messages are sent, no personal data is used, and messages are sent to forms specifically designed to receive messages and appeals. also, messages sent through communication Forms do not get into spam because such messages are considered important. We offer you to test our service for free. We will send up to 50,000 messages for you. The cost of sending one million messages is 49 USD. This message is created automatically. Please use the contact details below to contact us. Contact us. Telegram - @FeedbackMessages Skype live:contactform_18 WhatsApp - +375259112693 We only use chat.

Submitted by Mike Clapton (not verified) on Wed, 06/16/2021 - 04:01

Howdy We will enhance your Local Ranks organically and safely, using only whitehat methods, while providing Google maps and website offsite work at the same time. Please check our services below, we offer Local SEO at cheap rates. https://speed-seo.net/product/local-seo-package/ NEW: https://www.speed-seo.net/product/zip-codes-gmaps-citations/ regards Mike Clapton Speed SEO Digital Agency

Submitted by Sambo Dasuki (not verified) on Thu, 06/17/2021 - 01:52

Dear Partner; I came across your email contact on Database; Where i was searching for a competent Partner who can handle a lucrative business for me as trustee and manager. I anticipate to read from you soon so I can provide you with more details. Yours Sincerely, Alh. Sambo Dasuki mmxx0684@gmail.com

Submitted by Mike Charlson (not verified) on Tue, 06/22/2021 - 10:47

Howdy I have just verified your SEO on malayalamedia.com for the ranking keywords and saw that your website could use a push. We will enhance your SEO metrics and ranks organically and safely, using only whitehat methods, while providing monthly reports and outstanding support. Please check our pricelist here, we offer SEO at cheap rates. https://www.hilkom-digital.de/cheap-seo-packages/ Start improving your sales and leads with us, today! regards Mike Charlson Hilkom Digital Team support@hilkom-digital.de

Submitted by Mike Macey (not verified) on Tue, 07/06/2021 - 09:37

Hi there Do you want a quick boost in ranks and sales for your malayalamedia.com website? Having a high DA score, always helps Get your malayalamedia.com to have a DA between 50 to 60 points in Moz with us today and rip the benefits of such a great feat. See our offers here: https://www.monkeydigital.co/product/moz-da50-seo-plan/ NEW: https://www.monkeydigital.co/product/ahrefs-dr60/ thank you Mike Macey support@monkeydigital.co

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick