കവിതയൂട്ട് 2020; സുരേന്ദ്രന്‍ കണ്ണൂര്‍ വിജയിയായി

Thu, 01/07/2021 - 16:45
surendran kannur

കണ്ണൂര്‍: ലോക മലയാളികളുടെ സാഹിത്യ കൂട്ടായ്മയായ സൃഷ്ടിപഥം സംഘടിപ്പിച്ച 'കവിതയൂട്ട് 2020' മസരത്തില്‍ 51 ദിവസങ്ങളില്‍  തുടര്‍ച്ചയായി നടത്തിയ കവിതാ മത്സരത്തില്‍ സുരേന്ദ്രന്‍ കണ്ണൂരും ശ്രീജ വാര്യരും ഒന്നാം സ്ഥാനം പങ്കിട്ടു.  ഈ വര്‍ഷം പകുതിയോടെ നടക്കുന്ന സൃഷ്ടിപഥത്തിന്റെ വാര്‍ഷിക ദിനത്തില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 190 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച കവിതയൂട്ട് മത്സരത്തില്‍ അവസാന ദിനത്തില്‍ അവശേഷിച്ച 35 പേരില്‍ നിന്നാണ് സുരേന്ദ്രന്‍ ഈ നേട്ടം കൈവരിച്ചത്. പാലക്കാട് നിന്നുള്ള ശ്രീജ വാര്യര്‍ സുരേന്ദ്രനോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. 

കണ്ണൂര്‍ ജില്ലയിലെ വായാട് സ്വദേശിയായ സുരേന്ദ്രന്‍ ഇതിനു മുമ്പ് ജനസംസ്‌കൃതി ഡല്‍ഹിയുടെ സര്‍ഗോത്സവത്തില്‍ കവിതാ രചനാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും  നാടകോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റില്‍ (CSE) അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന സുരേന്ദ്രന്‍ ദില്‍ഷാദ് കോളനിയിലാണ് താമസം
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick